Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,marunadan malayali,shajan,father tomy,i2inews

മറുനാടന്‍ മലയാളിയുടെ സ്ഥാപകനും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ സഹോദരന്‍ ഫാ. ടോമി കരിയിലക്കുളത്തിനെ കത്തോലിക്കാ സഭ പുറത്താക്കി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സഭയുടെ നടപടിയെന്നാണ് വിവരം. ഇക്കാര്യം സഭ സ്ഥിരീകരിച്ചിട്ടില്ല. എംസിബിഎസ് സൂപീരിയര്‍ ജനറല്‍ ഫാ. ജോസഫ് മേലേപ്പറമ്പില്‍ ഒപ്പിട്ട രേഖയിലാണ് ടോമിയെ പുറത്താക്കിയതായി അറിയിച്ചിരിക്കുന്നത്.മാര്‍ച്ച് 7ാം തീയതി വൈദികനെ പുറത്താക്കിയതായി വത്തിക്കാനില്‍ നിന്നും അറിയിപ്പ് ലഭിച്ചതായി സഭയുടെ ഡല്‍ഹി കാര്യാലയം സ്ഥിരീകരിച്ചു. നടപടിക്കെതിരെ വൈദികന് അപ്പോസ്തോലിക വിഭാഗത്തെ സമീപിക്കാമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള പാഞ്ചഗണിയിലെ ആശുപത്രി സമുച്ചയം, അന്താരാഷ്ട്ര നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, സ്‌കൂള്‍ കോളേജ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ തലവനായിരുന്ന ടോമി അടുത്തകാലത്ത് നടത്തിയ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടാണ് സഭയെ കടുത്ത നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.എന്നാല്‍ ഇവയൊടൊന്നും ഔദ്യോഗികമായി സഭയോ ടോമിയോ പ്രതികരിച്ചിട്ടില്ല.

ഫാ .ടോമിയുടെ സഹോദരനായ ഷാജന്‍ സ്‌കറിയ മറുനാടൻ മലയാളി എന്ന ഓണ്‍ലൈന്‍ ചാനലിന്റെ എഡിറ്ററാണ്. ഇംഗ്ലണ്ടില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമവും  ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ് .പഞ്ചഗണിയിലെ ആശുപത്രിയില്‍ ഫാ .ടോമിയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന നേട്ടങ്ങളെ കുറിച്ച് ഈ രണ്ട് മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളി വൈദികന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്ന രീതിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ വാര്‍ത്തകളിലൂടെയാണ് ഫാ .ടോമി ജന ശ്രദ്ധ പിടിച്ചുപറ്റിയത്.

സര്‍ക്കാര്‍, ഇതര സ്ഥാപനങ്ങളില്‍ നിന്ന് പഞ്ചഗണിയിലെ ആശുപത്രിയിലേക്ക് കള്ളപണം ഒഴുകുന്നതായി ആരോപണം ഉണ്ട്.പഞ്ചഗണിയിലെ ബെൽ എയർ ആശുപത്രിയുടെ ശോചനീയാവസ്ഥ മാറ്റിയെടുത്തത് ടോമിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഷാജന്‍ എഡിറ്ററായിരുന്ന മാധ്യമത്തില്‍ വന്നിരുന്നു. ഇവയൊക്കെ പെയ്‌ഡ്‌ ന്യൂസിന്റെ സ്വഭാവമുള്ള റിപ്പോര്‍ട്ടുകളാണ്. മറുനാടന്‍ മലയാളിയുടെ യൂടൂബ് ചാനലിലും സമാന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

 

Readers Comment

Add a Comment