Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,selam,newly married couples,caste issue,i2inews

ജാതിയുടെ പേരിൽ പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളിൽ നവവധുവിനെ തട്ടികൊണ്ട് പോയി. സേലത്താണ് സംഭവം. ദമ്പതികളെ ഒരു ദിവസം മുഴുവനും തിരഞ്ഞിട്ട് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് രാത്രിയാണ് വരനായ ശെൽവനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സേലം ഈറോഡ് സ്വദേശികളായ ശെൽവനും ഇളർമതിയും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവെയാണ്  പ്രണയത്തിലാവുന്നത്. എന്നാൽ ശെൽവൻ താഴ്ന്ന ജാതിയായതിനാൽ ഇളർമതിയുടെ കുടുംബം ഇവരെ എതിർക്കുകയായിരുന്നു. ഇതിനിടെ ദ്രാവിഡ വിടുതലൈ ഇയ്യക്കം പ്രവർത്തകർ ഇരുവർക്കും പിന്തുണ നൽകി രജിസ്റ്റർ വിവാഹം നടത്തുകയായിരുന്നു. പാർട്ടി പ്രാദേശിക നേതാവ് ഈശ്വരന്റെ നേതൃത്വത്തിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം ഇരുവരും ഈശ്വരന്റെ വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് സുഹൃത്തുക്കൾക്കൊപ്പം മടങ്ങുകയും ചെയ്തു. എന്നാൽ ഇതിനുശേഷം നാൽപ്പതിലധികം പേർ വടിവാളുമായെത്തി ഈശ്വരനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഒടുവിൽ അക്രമി സംഘം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ദമ്പതികളെ കണ്ടെത്തുകയും ആക്രമിക്കുകയുമായിരുന്നു. ഇതിനിടയിൽ അക്രമികളിൽ നിന്ന് രക്ഷപ്പെട്ട ഈശ്വരൻ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശെൽവനെ പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാലിതുവരെ ഇളർമതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ പിതാവിനെയടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇളർമതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Readers Comment

Add a Comment