Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Gauri lankesh, mm kalburgi

2017 ൽ പത്രപ്രവർത്തക ഗൗരി ലങ്കേഷിനെയും 2015 ൽ കൽബുർഗിയെയും കൊലപ്പെടുത്തിയത് ഒരേ തോക്കാണെന്ന സംശയത്തിൽ അറബിക്കടലിൽ നിന്നും ലഭിച്ച തോക്കിന്റെ രാസപരിശോധനാഫലത്തിനായി കാത്ത് പോലീസ്. തീവ്ര ഹിന്ദു വലതുപക്ഷം രാഷ്ട്രീയപകയുടെ പേരിൽ കൊലപ്പെടുത്തിയതെന്ന് സംശയിക്കപ്പെടുന്ന ഈ രണ്ട് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരുടെയും കൊലയ്ക്ക് പിന്നിൽ ഒരേ കരങ്ങൾ ആണെന്ന് പൊലീസിന് മുൻപ് തന്നെ സംശയമുണ്ടായിരുന്നു. ദബോൽക്കർ കൊലക്കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ശരദ് കാലസ്‌ക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തോക്ക് അറബിക്കടലിൽ നിന്നും കണ്ടെടുത്തത്. കർണ്ണാടക സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് കേസ് അന്വേഷിക്കുന്നത്. തോക്കിന്റെ രാസപരിശോധനാഫലം കൂടി വരുന്നതോടെ ഈ കൊലപാതകക്കേസിൽ ഒരു വഴിത്തിരിവുണ്ടാകും.

കടലിൽ നിന്നും കണ്ടെടുത്ത തോക്ക് പ്രതികളുടേത് തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. സി ബി ഐയുമായി കൂടി ആലോചിച്ച് രാസപരിശോധനാ ഫലത്തിന് ശേഷം കൽബുർഗി, പൻസാരെ , ദബോൽക്കർ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിന്റെ യഥാർത്ഥ പ്രതികളെ കുരുക്കാൻ കാത്തിരിക്കുകയാണ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം.  

 

 

 

 

 

Readers Comment

Add a Comment