Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രളയ ധനസഹായം ലഭിക്കാത്തതിനാൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ ( 42) ആണ് മരിച്ചത്. 2019 ഓഗസ്റ്റിലെ പ്രളയത്തിൽ സനിലും കുടുംബവും താമസിച്ച വീട് തകർന്നിരുന്നു. താമസസ്ഥലത്തിന് കൈവശാവകാശ രേഖകൾ ഇല്ലാത്തതിനാൽ സനിലിന് ധനസഹായം ലഭിച്ചിരുന്നില്ല. സനിലിൻറെ വീട് പുറം പോക്ക് ഭൂമിയിലായിരുന്നു. അതിനാല്‍ തന്നെ രേഖകളൊന്നും സനിലിൻറെ കൈവശം ഉണ്ടായിരുന്നില്ല. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും 10,000 രൂപ പോലും അടിയന്തര ധനസഹായം ലഭിച്ചിരുന്നില്ല. ഇതിലൊക്കെ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. അതേസമയം മരിച്ച സനിലിൻറെ കുടുംബത്തിന് ധന സഹായം തുടങ്ങിയവ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. തഹസില്‍ദാര്‍ എത്താതെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
23.58°C








