Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:59 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,kollam,devananda,death,i2inews

ദേവനന്ദയുടെ മുങ്ങി മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മുത്തച്ഛൻ രംഗത്ത്. കുട്ടി ഒറ്റക്ക് ആറ്റിൻ തീരത്തേക്ക് പോകില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയതാണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അമ്മയുടെ ഷാൾ കുട്ടി ധരിച്ചിട്ടില്ല. കുഞ്ഞ് അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും മുത്തച്ഛൻ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലവും സമയവും എല്ലാം വെച്ച് നോക്കുമ്പോഴും ദുരൂഹത മാത്രമാണ് ബാക്കിയെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ പോലീസിനോട് ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം തന്നെ നടത്താനാണ് പോലീസ്  തീരുമാനിച്ചിട്ടുള്ളത്. ശാസ്ത്രീയ പരിശോധനകളും ഇക്കാര്യത്തിൽ നടത്തുമെന്ന് പോലീസ് പറഞ്ഞു. ദേവനന്ദയുടെ മരണത്തിൽ അച്ഛൻ പ്രദീപിൻറെ മൊഴി നാളെ രേഖപ്പെടുത്തും. വരും ദിവസങ്ങളിൽ ബന്ധുക്കളുടെ അടക്കം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. 

Readers Comment

Add a Comment