Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,child death, FIR, CRIME, I2INEWS

കണ്ണൂർ ജില്ലയിലെ തയ്യിലിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി. കൊടുവള്ളി ഹൗസിൽ ശരണ്യ പ്രണവ് ദമ്പതികളുടെ മകൻ വിയ്യാൻ ആണ്‌ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയത്. 

ഇന്നലെ പുലർച്ചെ 6:20ന് ആണ്‌ ഉറക്കി കിടത്തിയ കുട്ടിയെ കാണാൻ ഇല്ല എന്ന പരാതിയുമായി അച്ഛൻ പോലീസിനെ വിവരം അറിയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കുട്ടിയെ കടപ്പുറത്തെ കരിങ്കൽ ഭിത്തിക്കിടെ കണ്ടെത്തുകയായിരുന്നു.
ഇന്ന് കിട്ടിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് വ്യക്തമായി . കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണം. കുഞ്ഞിനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കരിങ്കല്ലിനിടയിൽ തള്ളിയതാവും എന്നും പോലീസ് കരുതുന്നു. മാതാപിതാക്കൾ ഉൾപ്പടെ ഉള്ളവരെ സംശയാസ്പദമായി ചോദ്യം ചെയ്യൽ തുടരുന്നു.

Readers Comment

Add a Comment