Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,priest,criminal,  varghese aryatt, i2inews

കോട്ടയം ഭദ്രാസനത്തിനു കീഴിൽ വൈദികനായിരുന്ന ഫാ. വർഗീസ് മർക്കോസ് ആര്യാട്ടിന്റെ  പീഡനത്തെതുടർന്ന്  ഒന്നര വർഷം മുൻപ് ഇഹലോകവാസം വെടിഞ്ഞ കൂരോപ്പടപ്പ്  സ്വദേശിയായ യുവതിയുടെ ഭർത്താവ്, സഭാ നേതൃത്വം പുരോഹിതനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായതിനെ തുടർന്ന് ഒന്നരവർഷക്കാലം കഴിഞ്ഞ് ആദ്യമായി പള്ളിയിലെത്തി.

ഭാര്യയെ ചൂക്ഷണം  ചെയുകയും  ഇവരിൽ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുക്കുകയും ചെയ്തതിനെക്കുറിച്ച് ഭർത്താവു തന്നെ ഒന്നര വർഷം മുൻപ് സഭാ നേതൃത്വത്തിനും പൊലീസിനും പരാതി നൽകിയെങ്കിലും, ജീവത്യാഗം ചെയ്ത യുവതിയുടെ ഭർത്താവിന് നീതി നിഷേധിക്കപ്പെടുകയും പുരോഹിതനെ സഭ സംരക്ഷിക്കുകയും ചെയ്ത സംഭവം ഐ ടു ഐ ന്യൂസ് ആണ് പുറത്തുവിട്ടത്. തുടർന്ന് ഇക്കാര്യം സമൂഹ മാധ്യമങ്ങൾ   ഉൾപ്പെടെ ചർച്ചാവിഷയമാവുകയും വിവാദമാവുകയും ചെയ്തതിനെ തുടർന്ന് ഫാ. വർഗീസ് മർക്കോസ് ആര്യാട്ടിനെ ഇടവക ചുമതലകളിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാൻ സഭാ നേതൃത്വം നിർബന്ധിതമാവുകയായിരുന്നു. കേസിൽ പ്രതിയായ പുരോഹിതനെ കുപ്പായമൂരിച്ച് സഭയ്ക്കു പുറത്താക്കാനുള്ള പോരാട്ടത്തിൽ നീതിയുടെ പ്രകാശം അരികിലുണ്ടെന്ന സമാശ്വാസവുമായാണ് യുവതിയുടെ ഭർത്താവ് ഒന്നര വർഷത്തിനു ശേഷം പള്ളിയിലെത്തിയത്.

ഫോൺ സംഭാഷണം ഉൾപ്പെടെയുള്ളവ പരാതിക്കൊപ്പം സഭാ മേധാവികൾക്കും പൊലീസിനും സമർപ്പിച്ചെങ്കിലും, ഓഡിയോ ക്ളിപ്പിംഗിലുള്ളത് ആര്യാട്ട് അച്ചന്റെ ശബ്ദം തന്നെയെന്നതിന് ഫോർറിസ് പരിശോധനാഫലം വരണമെന്ന നിലപാടിലായിരുന്നു സഭാ നേതൃത്വം    .അതേസമയം, അത് തന്റെ ശബ്ദം തന്നെയെന്ന് പുരോഹിതൻ തന്നെ പൊലീസിന്  മൊഴി നൽകുകയും ചെയ്തിരുന്നു. ഗുരുതരമായ ലൈംഗിക, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്നിട്ടും ഫാ. ആര്യാട്ടിനെതിരെ നടപടി സ്വീകരിക്കാതെ ചേന്നങ്കരി പള്ളിയിലേക്കു സ്ഥലം മാറ്റം നൽകി കൂടുതൽ സൗകര്യമൊരുകയാണ് സഭാ നേതൃത്വം ചെയ്തത്. ഇക്കാര്യങ്ങളാണ് ഐ ടു ഐ ന്യൂസ് പുറത്തുവിട്ടത്.

തുടർന്ന്, പുരോഹിതനെ ഇടവക ചുമതലകളിൽ നിന്ന് മാറ്റാൻ സഭ തയ്യാറായെങ്കിലും, ഇയാളെ പുരോഹിത വസ്ത്രം ഊരിച്ച് സഭയ്ക്കു പുറത്താക്കി ക്രൈസ്തവ സഭയ്ക്കേറ്റ കളങ്കത്തിനു പരിഹാരം ചെയ്യിച്ചിട്ടേ പോരാട്ടം അവസാനിപ്പിക്കൂ എന്ന തീരുമാനത്തിലാണ് യുവതിയുടെ ഭർത്താവ്.
തന്നെ സ്ഥലംമാറ്റിയ നടപടിയെ തുടർന്ന് പ്രതികാരബുദ്ധിയോടെയെന്നോണം ഫാ. ആര്യാട്ട് സമൂഹമാദ്ധ്യമങ്ങളിൽ യുവതിയുടെയും കുടുംബത്തിന്റെയും ചിത്രം പ്രസിദ്ധീകരിച്ച് വീണ്ടും അവരെ അപമാനിച്ചതിനെതിരെ ഭർത്താവ് സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Readers Comment

Add a Comment