Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാഴ്ചശക്തിയില്ലാത്ത വിധവയെ ക്രൂരമായി പീഡിപ്പിച്ച ഇരുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ അതിക്രമിച്ചു കയറിയ യുവാവ് തൊണ്ണൂകാരിയെ കടന്നുപിടിച്ച് ലൈംഗിക വേഴ്ചയ്ക്ക് വിധേയയാക്കുകയായിരുന്നു. സ്വകാര്യ  ഭാഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജസ്ഥാനിലെ ഭരത്പൂരിലാണ് രാജ്യത്തെ നടുക്കിയ പീഡനം. വൃദ്ധയുടെ മരുമകള്‍ പുറത്തുപോയിരുന്ന സമയത്താണ് ദല്‍ബീര്‍ ഗുജ്ജാര്‍ എന്ന യുവാവ് വീട്ടിലെത്തിയത്. മറ്റാരും വീട്ടിലില്ലെന്ന് മനസ്സിലായപ്പോള്‍ അതിക്രമത്തിന് മുതിരുകയായിരുന്നു. മോഷണത്തിനായല്ല യുവാവ് വീട്ടിലെത്തിയതെന്നും, ഇയാള്‍ക്ക് അമിത ലൈംഗികാസക്തി തോന്നിക്കുന്ന മനോരോഗം ഉള്ളതായും പൊലീസ് പറഞ്ഞു.

കാഴ്ചയില്ലാത്തതിനാല്‍ വൃദ്ധയ്ക്ക് തന്നെ ബലാത്സംഗം ചെയ്തയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പുത്രവധു തിരികെയെത്തിയപ്പോള്‍ വൃദ്ധ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ആ സമയത്ത് അതുവഴി ദല്‍ബീര്‍ പോകുന്നതു കണ്ടിരുന്ന നാട്ടുകാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Readers Comment

Add a Comment