Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:49 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേരെ തൃശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടില്‍ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത് വീട്ടില്‍ സിറാജുദ്ദീന്‍ (37) എന്നിവരെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസും പഴയന്നൂര്‍ വടക്കേത്തറ കുന്നത്ത് വീട്ടില്‍ ശബരി (28) എന്നയാളെ പഴയന്നൂര്‍ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 268, 505(1)(ബി) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120 (ഒ) വകുപ്പുമനുസരിച്ചാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പുനല്ലൂര്‍ സ്വദേശി അനീഷ് ജോര്‍ജിനെതിരെ മതിലകം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് ഇവരും കേസില്‍ പ്രതിയാവും.

Readers Comment

Add a Comment