Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:57 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്‌കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കിളിമാനൂർ സ്വദേശി പോലീസ് പിടിയിൽ. കിളിമാനൂർ പനപ്പംകുന്ന്‌ ആർ എസ് നിലയത്തിൽ രാജേന്ദ്രൻ (50)നെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്. ആറ്റിങ്ങൽ പാലസ് റോഡിൽ തയ്യൽക്കട നടത്തിവരുകയായിരുന്നു പ്രതി. സ്‌കൂൾ കുട്ടികൾ കടയിൽ വരുമ്പോൾ അശ്ലീല വീഡിയോ കാണിക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തുകയും ആറ്റിങ്ങൽ ഡി വൈ എസ് പി പി വി ബേബിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഐ എസ് എച്ച് ഒ വി വി ദിപിൻ, എസ് ഐ എസ് സനൂജ്, എ എസ ഐ ഫിറോസ്‌ഖാൻ, എ എസ് ഐ ജയൻ, സി പി ഒമാരായ ബാലു, അനീഷ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Readers Comment

Add a Comment