Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വൈദികരുടെ കാമപ്പേക്കൂത്തുകൾ കൊണ്ട്  വീണ്ടും നാണംകെട്ട് ഓർത്തഡോക്സ് സഭ. സഭാ  സിനെഡ് സെക്രട്ടറിയായ  യൂഹാനോന്‍മാര്‍ ദിയസ്‌കോറോസിന്റെ ഭദ്രാസനത്തിൽ വീണ്ടും വൈദികൻ അനാശാസ്യത്തിന് പിടിയിലായി.
ഭദ്രാസനത്തിന് കീഴിലുള്ള  വാകത്താനം വലിയ പള്ളി ചാപ്പലിൽ  ഇന്ന് അല്പസമയത്തിന് മുമ്പ് അനാശാസ്യം നടത്തിയ വൈദികനെയും യുവതിയെയും നാട്ടുകാർ കയ്യോടെ പിടികൂടി.ലൈം​ഗികബന്ധത്തിലേർപ്പെട്ടിരുന്ന വൈദികനെയും യുവതിയെയുമാണ്  നാട്ടുകാർ  പിടികൂടിയത്.  ചാപ്പൽ വികാരിയായ ജിനോ എന്നറിയപ്പെടുന്ന  ചക്കുംചെറയിൽ വീട്ടിൽ മേടക്കുന്നേൽ മീനടം സ്വദേശിയായ  ഫാദർ വർ​ഗീസ് എം വർ​ഗീസിനെയാണ് നാട്ടുകാർ അനാശാസ്യത്തിനിടയിൽ ഉടുതുണിയില്ലാതെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന യുവതി ഓടി രക്ഷപ്പെട്ടു. ഫാദർ  വർ​ഗീസ് എം. വർ​ഗീസിനെ  ഇപ്പോൾ നാട്ടുകാർ മുറിയിൽ പൂട്ടിയിരിക്കുകയാണ്. പ്രശ്നം പുറത്തറിഞ്ഞതോടെ പള്ളിയിൽ അടിയന്തര കമ്മറ്റി നടക്കുകയാണ്.കോട്ടയം ഭദ്രാസനത്തിന് കീഴിലാണ് വാകത്താനം വലിയ പള്ളി.
ഡോ. യൂഹാനോന്‍മാര്‍ ദിയസ്‌കോറോസിന്റെ ഭദ്രാസനത്തിന് കീഴിലുള്ള കോട്ടയം ജില്ലയിലെ   കൂരോപ്പടപ്പ് ഇടവകയില്‍ വൈദികനായ ഫാ. വര്‍ഗീസ് മാര്‍ക്കോസ് ആര്യാട്ടിന്റെ ലൈംഗിക വിക്രിയകൾ ഐ.ടു. ഐ ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ വൈദികന്റെ പീഡനം സഹിക്കാൻ കഴിയാതെ അപമാനഭാരത്താൽ വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. 
ഇദ്ദേഹത്തിന്റെ പേരിൽ യാതോരു വിധ ശിക്ഷാനടപടികൾ സ്വീകരില്ലെന്നു മാത്രമല്ല ഇദ്ദേഹത്തെ കൂടുതൽ സൗകര്യങ്ങളുള്ള ചേന്നങ്കരി പള്ളിയിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്യുന്നതിൽ  വിശ്വാസികളുടെ ഇടയിൽ വൻ പ്രതിഷേധം പുകയുമ്പോഴാണ് കൂനിന്മേൽ കുരുപോലെ അടുത്ത പീഡനകഥ പുറത്തുവന്നത്.

Readers Comment

Add a Comment