Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:45 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിദ്യാര്‍ത്ഥികളുടെ കരണത്തടിച്ചു രസിച്ച ഗവ. സ്‌കൂളിലെ പ്യൂണ്‍ സസ്‌പെന്‍ഷനിലായി. സ്‌കൂളിലെ ക്രൂരതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അധ്യാപകന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനമെന്നതാണ് ഏറെ വിചിത്രം. കുട്ടികളോട് ക്രൂരമായി പെരുമാറിയ മധ്യപ്രദേശിലെ കട്‌നി ബദ്‌വാര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണ്‍ ജയ്പ്രകാശ് മിശ്രയെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ കയ്യോടെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

പ്യൂണ്‍ ജയ്പ്രകാശ് മിശ്ര ഒരു ക്‌ളാസ് മുറിയിലെ ബെഞ്ചിലിരുന്ന് കുട്ടികളെ ഓരോരുത്തരെയായി മുന്നിലേക്കു വിളിച്ചുവരുത്തുകയും, ഊക്കോടെ കരണത്തടിക്കുകയും ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ. കുറേ കുട്ടികള്‍ പേടിച്ചരണ്ട മട്ടില്‍ നിലത്തിരിക്കുന്നു. കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതു കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്ന അധ്യാപകനെയും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

ക്രൂരതയ്ക്ക് പ്യൂണിനെ പ്രേരിപ്പിച്ചത് എന്തെന്നോ, അധ്യാപകന്‍ പ്രതികരിക്കാതിരിക്കുന്നത് എന്തുകൊണ്ടെന്നോ വ്യക്തമായിട്ടില്ല. അധ്യാപകന്റെ നിര്‍ദ്ദേശപ്രകാരമാണോ പ്യൂണ്‍ കുട്ടികളോട് ക്രൂരതയ്ക്ക് മുതിര്‍ന്നതെന്ന് അന്വേഷിച്ചു വരുന്നതേയുള്ളൂ. മറ്റ് അധ്യാപകര്‍ക്ക് വിവരം അറിയമായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

 

Readers Comment

Add a Comment