Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:20 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിരവധി കേസ്സുകളിലെ പ്രതിയായ കുപ്രസിദ്ധമോഷ്ടാവ്തിരുവനന്തപുരം വട്ടിയൂർക്കാവ്  വാഴോട്ടുകോണം സ്വദേശി സെയ്ദാലിയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.കവടിയാറിൽ പ്രവർത്തിച്ചു വരുന്ന സിവിൽ സർവ്വിസ് പരിക്ഷകോച്ചിംഗ് സെന്ററായ ഗ്ലോബൽ ഐ.എ.എസ്സ് അക്കാഡമിയിൽ  കയറി എ.സി യുണിറ്റ് കവർച്ച ചെയ്ത  കേസിലാണ് മ്യൂസിയം പോലീസ്  ഇയാളെ അറസ്റ്റ് ചെയ്തത്. 

ഗ്ലോബൽ അക്കാഡമിയിലെയും  സമീപ സ്ഥാപനങ്ങളിലേയും  സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചങ്കിലും പ്രതിയെ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള   ദൃശ്യം ലഭിച്ചിരുന്നില്ല.  ഇത്തരത്തിൽ നടന്നിട്ടുള്ള സമാന കേസുകളിൽ ഉൾപ്പെട പ്രതികളെ കുറിച്ച് അന്വേഷിച്ച് വരവേ
 പോലീസ്  തിരയുന്ന വിവരം അറിഞ്ഞ്  ഇയാൾ  ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഒളിസ്ഥലത്ത് നിന്നും സെയ്ദാലിയെ പിടികൂടിയത്.
പട്ടാപ്പകൽ മറ്റുള്ളവരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതിൽ അതിവിദഗ്ദനായ സെയ്ദാലിയുടെ അറസ്റ്റോടെ  തിരുവനന്തപുരം ജില്ലയിൽ ഇത്തരത്തിൽ  നടന്നിട്ടുള്ള പല മോഷണകേസുകളെ ക്കുറിച്ചും വിവരം ലഭിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
            

Readers Comment

Add a Comment