Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:58 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, SI MURDER,GUN , I2INEWS

കളിയിക്കാവിള ചെക്ക് പോസ്റ്റിൽ തമിഴ്‌നാട് പോലീസിലെ എ എസ് ഐ വിൽസണെ വെടിവെച്ചു കൊല്ലാൻ പ്രതികൾ ഉപയോഗിച്ച തോക്ക് കണ്ടെത്തി. എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ ഓടയിൽ നിന്നാണ് തോക്ക് കണ്ടെടുത്തത്.

കേസിലെ പ്രതികളായ അബ്ദുൽ ഷമീം, തൗഫീഖ് എന്നിവരെ സ്ഥലത്തെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതികളിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്.

ഒരു പിസ്റ്റളാണ് ഓടയിൽ നിന്നും കണ്ടെടുത്ത്. കൃത്യത്തിന് ഉപയോഗിച്ചത് ഈ തോക്ക് തന്നെയാണോയെന്ന് ഉറപ്പിക്കുന്നതിനായി ശാസ്ത്രീയ പരിശോധന നടത്തും. കേരളാ പോലീസിന്റെയും കോർപറേഷൻ ജീവനക്കാരുടെയും സഹകരണത്തോടെയാണ് തമിഴ്‌നാട് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

Readers Comment

Add a Comment