Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:18 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരത്ത്, നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ കാറിനു മുന്നിലേക്കു ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഡി.വൈ.എസ്.പി ബി. ഹരികുമാര്‍ ആത്മഹ്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിനെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കര്‍ണാടകത്തില്‍ ഒളിവിലായിരുന്ന ഡി.വൈ.എസ്.പി ഇന്ന് കോടതിയില്‍ കീഴടങ്ങുന്നതിനായി ഇന്നലെ രാത്രി വീട്ടില്‍ എത്തിയതായിരുന്നു. ഡി.വൈ.എസ്.പിയുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജിയും ബന്ധുക്കളും, സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഇന്നു രാവിലെ മുതല്‍ ഉപവാസവും സര്‍വമത പ്രാര്‍ത്ഥനയും നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. കേസ് സി.ബി.ഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് സനല്‍കുമാറിന്റെ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാന്‍ ഇരിക്കുകയുമായിരുന്നു.

ഒരാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. ഡി.വൈ.എസ്.പിയുടെ സ്വകാര്യ വാഹനത്തിനു സമീപം സനല്‍കുമാര്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സനലിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഡി.വൈ.എസ്.പി ഹരികുമാര്‍ അയാളെ റോഡിലേക്ക് ചവിട്ടിത്തെറിപ്പിച്ചത്. റോഡിലേക്കു തെറിച്ചുവീണ സനലിനെ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനല്‍കുമാര്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. പരിക്കേറ്റ സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും, സമയം വൈകിക്കാന്‍ മനപൂര്‍വം ശ്രമിക്കുകയും ചെയ്‌തെന്ന് പിന്നീട് തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് ഡി.വൈ.എസ്.പിക്ക് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയത്.
സംഭവത്തിനു ശേഷം സുഹൃത്തിനൊപ്പം ഒളിവില്‍ പോയ ഡി.വൈ.എസ്.പി തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വിവിധ സ്ഥലങ്ങളില്‍ താമസിക്കുകയായിരുന്നു. പൊലീസിലും രാഷ്ട്രീയത്തിലും ഉന്നത സ്വാധീനമുള്ള ഡി.വൈ.എസ്.പിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് വ്യാപകമായ ജനരോഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഡി.വൈ.എസ്.പിയെ തേടി കേരളത്തില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം കര്‍ണാടകത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്നു രാവിലെ ഹരികുമാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Readers Comment

Add a Comment