Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:21 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വളാഞ്ചേരിയിൽ പെൺകുട്ടികളെ പീഡിപ്പിച്ച പിതാവ് ലഹരിക്ക് അടിമയായിരുന്നുവെന്ന് മലപ്പുറം സിഡബ്ലുസി ചെയർമാൻ. കുട്ടികൾ താമസിച്ചിരുന്ന സ്ഥാപനത്തിൽ സിഡബ്ലുസി കൗൺസിലിംഗ് നടത്തിയിരുന്നുവെന്നും ഇതിന് ശേഷമാണ് കുട്ടികളുടെ വെളിപ്പെടുത്തലെന്നും സിഡബ്ലുസി ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്‌കർ വ്യക്തമാക്കി.

വളാഞ്ചേരി പീഡന കേസിലെ പ്രതി കടുത്ത മദ്യപാനി ആയിരുന്നുവെന്നും പ്രതിയുടെ മാനുഷിക വിരുദ്ധ പ്രവർത്തങ്ങൾക്ക് ഇത് കാരണമായിട്ടുണ്ടാകുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഷാജേഷ് ഭാസ്‌ക്കർ പറഞ്ഞു. മസാജ് ചെയ്യാനെന്നും മറ്റും പറഞ്ഞ് കുട്ടികളെ ഉപദ്രവിച്ചിരുന്നതായും ചെയർമാൻ വ്യക്തമാക്കി. നടന്ന കാര്യങ്ങൾ കുട്ടികളുടെ അമ്മയുടെ അറിവോടെയല്ല. നാല് കുട്ടികളിൽ മുതിർന്ന മകൾക്കാണ് അധികം ദുരിതം അനുഭവിക്കേണ്ടി വന്നതന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾ താമസിക്കുന്ന സ്ഥാപനത്തിൽ ശിശു ക്ഷേമ സമിതി കൗൺസിലിംഗ് നടത്തിയിരുന്നു. വിവരങ്ങൾ തുറന്ന് പറയാൻ കുട്ടികളെ ഇത് സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി. പീഡനത്തിന് ഇരയായ നാല് കുട്ടികളും ഇപ്പോൾ സുരക്ഷിത കേന്ദ്രത്തിലാണ്. പ്രതിക്ക് ഒരു സാഹചര്യത്തിലും ജാമ്യം കിട്ടില്ല എന്നും സിഡബ്ലുസി ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്‌കർ പറഞ്ഞു.

Readers Comment

Add a Comment