Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:21 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിന്റെ കൊലപാതകത്തിന് പിന്നിൽ 22 അംഗ അക്രമി സംഘമെന്ന് സൂചന. പ്രതികള്‍ ചാവക്കാട് ഭാഗത്തു നിന്നുള്ളവർ തന്നെയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നൗഷാദ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുന്ന സെന്ററില്‍വച്ച് അക്രമി സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ച് നൗഷാദ് മരണപ്പെടുകയായിരുന്നു. എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
നൗഷാദിന്റെ ശരീരത്തിലേറ്റ പരിക്കുകളുടെ രീതി അടിസ്ഥനപ്പെടുത്തി എസ്ഡിപിഐ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസും. അന്വേഷണവുമായി ബന്ധപ്പെട്ട് പുന്ന, ചാവക്കാട് മേഖലയിലെ മുപ്പത്തിലേറെ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്തു. ആറ് മാസം മുമ്പ് നൗഷാദുമായി വാക്കേറ്റമുണ്ടായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ചാവക്കാട് സ്വദേശികളായ ഷാജി, മൊയ്തീൻ, അഷ്റഫ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമി സംഘത്തിലുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ അക്രമം നടന്നയുടൻ പ്രദേശത്ത് നിന്നും കടന്നു കളഞ്ഞതായും പോലീസ് കണ്ടെത്തി.
സംഭവം നടന്ന സ്ഥലത്തെ നിരവധി സി.സി.ടി.വി ക്യാമറകള്‍ പോലീസ് പരിശോധിച്ചു. നൗഷാദിനെയും കൂട്ടരേയും വെട്ടി പരിക്കേൽപ്പിച്ചതിന് ശേഷം ആറ് ബൈക്കുകളിലായാണ് അക്രമി സംഘം രക്ഷപ്പെട്ടിരിക്കുന്നത്‌. ആക്രമണ സമയത്ത് ബൈക്ക് അപകടപ്പെട്ടതിനാൽ സംഘത്തിലെ രണ്ട് പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ സഹായിച്ചത് ഷാജിയാണെന്നാണ് പോലീസ് പറയുന്നത്. ഇതോടൊപ്പം നൗഷാദിന് എതിരെ ഫേസ്ബുക്കിലൂടെ ഉയര്‍ന്ന വധഭീഷണികളും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കണക്കിലെടുത്തിട്ടുണ്ട്.
നൗഷാദിന്റെ ദേഹത്തുളള മുറിവുകളില്‍ നിന്നും കൈകകളില്‍ കൂര്‍ത്ത മുനയുളള ആയുധം വച്ചുകെട്ടിയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ അനുമാനം. ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലാണ് ആക്രമണം നടന്നിരിക്കുന്നതെന്നും പതിനാല് പേരാണ് ആക്രമണത്തിൽ നേരിട്ട് പങ്കെടുതിരിക്കുന്നതെന്നുമാണ് പോലീസ് കരുതുന്നത്.
നൗഷാദായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും നൗഷാദിനാണ് ആദ്യം വെട്ട് ഏറ്റതെന്നും പോലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് കഴുത്തിലും കൈകാലുകളിലും വെട്ടിയത്. ആക്രമണത്തിന് ശേഷം പല വഴിക്ക് പ്രതികൾ പിരിയുകയായിരുന്നു. ഇതുവരെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ നൗഷാദിന്‍റെ വീട് സന്ദർശിച്ച

Readers Comment

Add a Comment