Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:58 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുന്‍പ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ പ്രതികളായ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂലി കൂടുതല്‍ ചോദിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

കേണിച്ചിറ സ്വദേശി വിഇ തങ്കപ്പനെയും മകന്‍ സുരേഷുമാണ് പൊലീസ് പിടിയിലായത്. കൂലി കൂടുതല്‍ ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മണിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹത്തിന് അടുത്ത് വിഷക്കുപ്പി വച്ചു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Readers Comment

Add a Comment