Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, journalist, marunadan malayali, mangalam, , i2inews

വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിലും സംപ്രേഷണം ചെയ്യുന്നതിലും അലിഖിതമായ ചില ധാര്‍മ്മിക മര്യാദകള്‍ മാധ്യമരംഗത്തുണ്ട്. പക്ഷെ, അത്തരം എന്തെങ്കിലും മര്യാദകള്‍ മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള സംഭാഷണത്തില്‍ വേണമെന്ന് ആരും ഇന്നോളം പറഞ്ഞിട്ടില്ല; പറയാന്‍ ധൈര്യപ്പെടുകയുമില്ല.

ഇത് തലസ്ഥാനത്തെ രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള 'സൗഹൃദ' സംഭാഷണത്തിന്റെ ഓഡിയോ ക്‌ളിപ്പിംഗ് ആണ്. മിതവും സൗമ്യവും സംസ്‌കാര സമ്പന്നവുമായ ഒരു സൗഹൃദ സംഭാഷണം. ഒരാള്‍ മംഗളം ദിനപത്രത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആര്‍. അജിത് കുമാര്‍ എന്ന അജന്താലയം അജിത്കമാര്‍. ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ.

മാതൃകാപരമായ മാധ്യമ പെരുമാറ്റ പഠനത്തിന് ഒരു റഫറന്‍സ് എന്ന നിലയില്‍ വേണമെങ്കില്‍ പുതിയ തലമുറയിലെ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഉപയോഗിക്കാം. അല്പസ്വല്പം തെറിവിളിയുടെ അകമ്പടിയോടെയുള്ള ഈ ഓഡിയോ ക്‌ളിപ്പ് പുറത്തുവിട്ടത് ഷാജന്‍ സ്‌കറിയ തന്നെയാണെന്നാണ് മാധ്യമരംഗത്തു നിന്നു തന്നെയുള്ള റിപ്പോര്‍ട്ടുകള്‍. സ്വാഭാവികമായും, എതിര്‍പക്ഷത്തു നിന്നുള്ള തെറിവിളിയുടെ മുക്കാലും ഭാഗം എഡിറ്റ് ചെയ്ത് മാറ്റപ്പെട്ടിരിക്കും. എന്നാലും, ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ ഇതൊന്ന് കേട്ടു പഠിക്കണം...

Readers Comment

Add a Comment