Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഏഴു വയസ്സുകാരിയായ മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രായില്‍ തുള്ളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റായപ്പുഡിയിലുള്ള ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുബ്ബറാവു ആണ് പിടിയിലായത്. സംഭവം പുറത്തായതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഏഴു വയസ്സുകാരിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയപ്പോഴാണ് ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. ആശുപത്രി അധികൃതര്‍ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിശദമായി ചോദിച്ചപ്പോള്‍ പെണ്‍കുട്ടി ഹെഡ്മാസ്റ്ററുടെ പേര് പറയുകയായിരുന്നു. അധ്യാപകനെതിരെ പോക്‌സോ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
സ്‌കൂളില്‍ കൂടുതല്‍ കുട്ടികള്‍ ഹെഡ്മാസ്റ്ററുടെ ലൈംഗിക വിക്രിയകള്‍ക്ക് ഇരകളായതായി സംശയമുണ്ട്. കുട്ടി നല്‍കിയ വിവരങ്ങള്‍ അത്തരം സൂചന നല്‍കുന്നതായി പൊലീസ് വ്യക്തമാക്കി. ചെറിയ കുട്ടിയായതിനാല്‍ പീഡനം സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് വെളിപ്പെടുത്താന്‍ കുട്ടിക്ക് കഴിയുന്നില്ലെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഹെഡ്മാസ്റ്ററെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
36.68°C








