Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, nirbhaya case, i2inews , criminals,

തിഹാറിലെ ജയിൽവാസത്തിനിടെ നിർഭയ കേസിലെ പ്രതികൾ ജയിൽനിയമം ലംഘിച്ചത് 23തവണ. തിഹാർ അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം ജോലി ചെയ്ത് പ്രതികൾ നേടിയത് 1.37ലക്ഷം രൂപയാണെന്നും പറയുന്നു.

പാരാമെഡിക്കൽ വിദ്യാർഥിനിയായ 23കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അക്ഷയ് ഠാക്കൂർ സിങ്, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നീ നാലുപ്രതികളാണ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നാലുപ്രതികൾക്കുമുള്ള മരണ വാറന്റ് ഡൽഹി അഡീഷണൽ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ മുകേഷ് സിങ്, വിനയ് ശർമ എന്നിവർ സുപ്രീം കോടതിയിൽ  തിരുത്തൽ ഹർജി നൽകി. എന്നാൽ ഇത് ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി. ജനുവരി 22ന് രാവിലെ ഏഴുമണിക്കാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക.

കേസിൽ ആകെ ആറുപ്രതികളാണുണ്ടായിരുന്നത്. ഒന്നാംപ്രതി രാം സിങ് ശിക്ഷാവേളയ്ക്കിടെ ജയിലിൽ തൂങ്ങിമരിച്ചു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജൂവനൈൽ നിയമപ്രകാരം മൂന്നുവർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നത്. ഇയാൾ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങി.

തിഹാർ അധികൃതർ നൽകുന്ന വിവരപ്രകാരം ജയിൽനിയമങ്ങൾ ലംഘിച്ചതിന് അക്ഷയ് കുമാർ സിങ്ങിന് ഒരു തവണ മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. അതേസമയം മുകേഷിന് മൂന്നുവട്ടവും പവന് എട്ടുതവണയും വിനയിന് പതിനൊന്നുവട്ടവും ശിക്ഷ ലഭിച്ചു.

ജയിലിൽ ജോലി ചെയ്തയിനത്തിൽ അക്ഷയ്, പവൻ, വിനയ് എന്നിവർ ആകെ 1.37ലക്ഷം രൂപനേടിയതായും ജയിൽ അധികൃതർ വ്യക്തമാക്കുന്നു. മുകേഷ് ജയിലിൽ ജോലി ചെയ്യാൻ തയ്യാറല്ലായിരുന്നു. 69,000 രൂപയാണ് അക്ഷയ് ജോലി ചെയ്ത് നേടിയത്. പവൻ 29,000 രൂപയും വിനയ് 39,000 രൂപയും നേടി.

2016ൽ അക്ഷയും മുകേഷും പവനും പത്താംക്ലാസ് പഠനത്തിനായി ചേർന്നിരുന്നു. പരീക്ഷയും എഴുതി. എന്നാൽ മൂവർക്കും വിജയിക്കാനായില്ല. മറ്റൊരു പ്രതിയായ വിനയ്, 2015ൽ ഒരു വർഷത്തെ ബിരുദത്തിന് ചേർന്നിരുന്നു. എന്നാൽ വിനയിനും പരീക്ഷ ജയിക്കാൻ സാധിച്ചില്ല.

വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രതികളുടെ കുടുംബാംഗങ്ങൾക്ക് രണ്ടുവട്ടം ഇവരെ സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. വിനയിന്റെ അച്ഛൻ ചൊവ്വാഴ്ച ജയിലിലെത്തി മകനെ സന്ദർശിച്ചു. നാലുപ്രതികളിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ചത് വിനയിനാണ്. ഇയാൾ ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്നും ജയിൽവൃത്തങ്ങൾ വ്യക്തമാക്കുന്നു.

അക്ഷയ് കുമാർ സിങ്ങിനെ കാണാൻ കുടുംബാംഗങ്ങൾ അവസാനം എത്തിയത് കഴിഞ്ഞ നവംബറിലാണ്. കുടുംബാംഗങ്ങളുമായി ഇയാൾ ഫോണിൽ സംസാരിക്കാറുണ്ട്. അതേസമയം വധശിക്ഷയ്ക്കുള്ള തിയതി കോടതി പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികളെ ആരെയും കുടുംബാംഗങ്ങൾ സന്ദർശിച്ചിട്ടില്ല.

Readers Comment

Add a Comment