Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ പുതിയ കെട്ടിടം പണിക്ക് എത്തിയ എറണാകുളം ഏലൂർ പാതാളം സ്വദേശി ചെല്ലമണി (40) കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. കെട്ടിടം പണിക്കെത്തിയ എറണാകുളം, പാതാളം തമിഴ്നാട് സ്വദേശികളായ മുരുകൻ (37), കൃഷ്ണൻ (38) എന്നിവരാണ് പൊലീസ് പിടിയിലായത്. സംഭവ സമയം ചെല്ലമണിയുടെ ഒപ്പമുണ്ടായിരുന്നനിധീഷ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കെട്ടിടം പണിക്കിടെ മദ്യപിച്ച് വഴക്കുണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ചെല്ലമണിയുടെ ഫോണിൽ നിധീഷ് ചിത്രീകരിച്ച് എറണാകുളത്തുള്ള കോൺട്രാക്ടർക്ക് വാട്സാപ്പിൽ അയച്ചു കൊടുത്തതിനുള്ള വിരോധത്തിലാണ് പ്രതികൾ കൃത്യം നിർവഹിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതര മണിക്ക് പഞ്ചായത്ത് ഓഫീസിനു മുൻവശത്ത് വച്ച് ചെല്ലമണിയെ കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോകുന്നതിനു വേണ്ടി വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡി വൈ എസ് പി പി വി ബേബിയുടെ നിർദ്ദേശാനുസരണം കിളിമാനൂർ സി ഐ കെ ബി മനോജ് കുമാർ, എസ് ഐമാരായ എസ് അഷറഫ്, ടി കെ ഷാജി, സുരേഷ് കുമാർ, എ എസ് ഐ റാഫി, സി പി ഒ മാരായ റിയാസ്, അജോ, ബിനു, റെജിമോൻ. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
27.82°C








