Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:51 am
  • 11th March, 2026
  • Broken Clouds
34.85°C34.85°C
  • Humidity: 38 %
  • Wind: 1.4 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥനെ  വെടിവെക്കാൻ ഇടയായ സംഭവത്തിൽ കർക്കശ നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അതിസാഹസികമായി ലഹരി മരുന്ന് കള്ളക്കടത്തുകാരനെ പിടികൂടിയ  എക്സൈസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വെടിയേറ്റ ഇൻസ്പെക്ടർ മനോജിന്റെ ചികിത്സയ്ക്ക് ആവശ്യമായ  എല്ലാ കാര്യങ്ങളും ചെയ്യാൻ അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.              

മയക്കുമരുന്നു കടത്തുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നു എന്നത് അതീവ ഗൗരവമുള്ള അവസ്ഥയാണ്.
ലഹരി വ്യാപനത്തിന് എതിരെ സർക്കാർ  വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും.  സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി  ഉപയോഗിക്കും.  ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണ  ഇതിനു വേണ്ടതുണ്ട്.  ലഹരിവിരുദ്ധ  പ്രചാരണ പരിപാടികളുടെ വിജയത്തിനായി മുഴുവൻ ജനങ്ങളുടെയും സഹായം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഇതിൽ ഫലപ്രദമായി ഇടപെടാനാകും. മയക്കുമരുന്ന്മുക്ത സമൂഹം യാഥാർത്ഥ്യമാക്കുന്നതിന്  സർക്കാർ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

Readers Comment

Add a Comment