Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:18 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏതു മേഖലയിലെയും മൂടിവയ്ക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പൊതുസമൂഹത്തിന് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതാണ് ഐ ടു ഐ ന്യൂസ് പുറത്തുവിടുന്ന വാര്‍ത്തകള്‍ പലതും. സത്യത്തിലേക്ക് തുറന്നിരിക്കുന്ന കണ്ണാണ് ഈ വാര്‍ത്താ മാദ്ധ്യമം. അത്തരമൊരു സത്യത്തിന്റെ വെളിപ്പെടുത്തല്‍ മാത്രമല്ല ഇത്. ഞായറാഴ്ചകളില്‍ പള്ളിയിലെ വിശുദ്ധ മദ്ബഹയില്‍, പരിശുദ്ധമായ ത്രോണോസില്‍ കര്‍ത്താവിന്റെ തിരുശരീര രക്തങ്ങള്‍ കൈയിലേന്തുന്ന ഒരു പുരോഹിതന്‍, പിറ്റേന്നു പുലര്‍ന്ന് തിങ്കളാഴ്ച ആകുമ്പോഴേക്കും മനസ്സാക്ഷിക്കുത്തില്ലാതെ നടത്തുന്ന സാമ്പത്തിക ക്രമക്കേടുകളിലെ വൈരുദ്ധ്യമാണ് ഈ വാര്‍ത്തയും ദൃശ്യവും പുറത്തുവിടാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.

സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭാവന വാങ്ങുന്നതിനോ, വിവിധ ഇനങ്ങിലായി പിരിക്കാവുന്ന എക്‌സ്ട്രാ ഫീസിനോ സര്‍ക്കാര്‍ പരിധി നിശ്ചയിട്ടില്ലെന്നിരിക്കെ, രസീതു നല്‍കി എന്തു ഫീസും മാനേജ്‌മെന്റിന് ഈടാക്കാം. പക്ഷേ, പത്താംക്‌ളാസിലും പ്ലസ് ടുവിനും ഉന്നതവിജയം നേടി, മെരിറ്റ് സീറ്റിന് അര്‍ഹനായ, സ്വന്തം ഇടവകയിലെ ഒരു വിദ്യാര്‍ത്ഥിയെ ഒരു ലക്ഷം രൂപ സംഭാവനയുടെ പേരില്‍ മാനേജ്‌മെന്റ് സീറ്റിലാക്കുകയും,  വില പേശുകയും ചെയ്ത്, നല്‍കുന്ന തുകയ്ക്ക്  രസീത് പറ്റില്ലെന്നു ശാഠ്യം പിടിച്ച ഫാ. ജോസഫ് ചാക്കോയുടെ നിലപാടിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഡൊണേഷന്‍ പിരിക്കാന്‍ തടസ്സമില്ലെന്നിരിക്കെ അതിനു രേഖ നല്‍കാതിരിക്കാൻ വിസമ്മതിച്ചത് എന്തിനു? രസീതില്ലാതെ ഇങ്ങനെ എത്രയോ വിദ്യാര്‍ത്ഥികളില്‍ നിന്നായി എത്രയോ ലക്ഷം രൂപ പിരിച്ചെടുത്തിട്ടുണ്ടാകും? ഡൊണേഷന്‍ പിരിക്കാൻ തടസ്സമില്ലെന്നിരിക്കെ രസീതു  നൽകണമെങ്കിൽ  അമ്പതിനായിരവും , രസീത് വേണ്ടെങ്കിൽ  മുപ്പത്തിനായിരവും മതി എന്ന് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി എന്ത് ? 

മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തില്‍, സഭയ്ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന പദവി ഉപയോഗിച്ചാണ് അച്ചന്റെ ചെയ്തികള്‍. അലത്തറയിലെ ഗ്രിഗോറിയന്‍ കോളേജ് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥി പ്രവേശത്തില്‍ അച്ചന്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ ഈ വാര്‍ത്തയ്‌ക്കൊപ്പം, ഇരയായ ഒരു അമ്മ നടത്തുന്ന തുറന്നുപറച്ചിലില്‍ വ്യക്തമാകും. 

സ്വന്തം ഇടവകാംഗമെന്ന പരിഗണന പോലും നല്‍കാതെ അച്ചന്‍ നടത്തിയ സാമ്പത്തിക ക്രമക്കേട് അദ്ദേഹത്തിനു മാത്രമല്ല, പുരോഹിത സമൂഹത്തിനും, തിരുവനന്തപുരം ഭദ്രാസനത്തിനും, മലങ്കര സഭയ്ക്ക് ആകമാനവും നാണക്കേടുണ്ടാക്കുന്നതാണ്. കാശിന്റെ കാര്യമാകുമ്പോള്‍ ഇടവകയും ഭദ്രാസനവും സഭയുമൊക്കെ മറന്നുപോകുന്ന അച്ചനോട് എങ്ങനെ പറയാതിരിക്കും? പണത്തോട് അത്രയ്ക്ക് ആര്‍ത്തി പെരുത്തെങ്കില്‍ പുരോഹിതന്റെ തിരുവസ്ത്രം  ഊരിവച്ചതിനു ശേഷമാകട്ടെ. കോളേജിലെ അനധികൃത പിരിവിന് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥി യുജന സംഘട നകള്‍.

 

Readers Comment

Arun

ഇവിടെ നിന്ന് പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥി ആണ്, ജോസഫ് അച്ഛൻ ലോക ഉടായിപ്പ് ആണ്, ലോകത്തിൽ കണ്ടിട്ടില്ലാത്ത നിയമവും ചട്ടങ്ങളും ആണ് ഈ കോളജിൽ നടത്തി കൊണ്ടിരിക്കുന്നത്.

Add a Comment