Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സൈബർ സെൽ ഉദ്യോഗസ്ഥരെന്ന പേരിൽ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം കൊച്ചി പൊലീസിന് തലവേദനയാകുന്നു. പെൺകുട്ടികളെയോ അവരുടെ മാതാപിതാക്കളെയോ വിളിച്ച് പെൺകുട്ടിയുടെ നഗ്നചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്ന് പറയും. അത് നീക്കം ചെയ്യാൻ വൻതുക ആവശ്യപ്പെടും. ഇതാണ് ഈ സംഘത്തിന്റെ രീതി. അവിവാഹിതരായ പെൺകുട്ടികളെയാണ് സംഘം ലക്ഷ്യമിടുന്നത്.അതുകൊണ്ട് ഇക്കാര്യം പുറത്തുപറയാൻ മാതാപിതാക്കൾ മടിക്കുന്നു. ഇത് ഈ സംഘത്തിന് കൂടുതൽ തട്ടിപ്പ് നടത്താനുള്ള അവസരം നൽകുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിനെ ബ്ളാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസ് അറിഞ്ഞത്. ഇതേത്തുടർന്ന് കൊച്ചിപൊലീസിന് മാധ്യമങ്ങളിലൂടെ അറിയിപ്പ് കൊടുക്കേണ്ടി വന്നു. സംഘത്തിനായുള്ള തിരച്ചിൽ ആരംഭിച്ചതായി കൊച്ചി പൊലീസ് അറിയിച്ചു.
27.82°C








