Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിഹാറിലെ കൈമൂർ ജില്ലയില്‍ ഓള്‍ഡ് ഗ്രാൻഡ് ട്രങ്ക് റോഡില്‍ വന്‍ ഉള്ളി കൊള്ള. 3.5 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ടൺ ഉള്ളി കയറ്റിയ ട്രക്കാണ് സായുധരായ ആറ് പേര്‍ കൊള്ളയടിച്ചത്. 50 കിലോ ഉള്ളി വീതം നിറച്ച 102 ചാക്കുകളാണ് ട്രക്കിലുണ്ടായിരുന്നത്.

വ്യാഴാഴ്ച രാത്രി 10.30 ഓടെ ദേശീയപാത 2 ല്‍ കാറിലെത്തിയ ആറ് കവർച്ചക്കാർ ട്രക്ക് തടഞ്ഞുനിർത്തി ഡ്രൈവർ ദേശ് രാജിനെ തോക്കിൻമുനയിൽ ബന്ദിയാക്കുകയായിരുന്നു. തുടർന്ന് ഇവര്‍ ഉള്ളി കയറ്റിയ ട്രക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് കവര്‍ച്ചക്കാര്‍ ദേശ് രാജിനെ കാറിലേക്ക് മാറ്റി. തുടര്‍ന്ന് നാല് മണിക്കൂറോളം കാറില്‍ കൊണ്ടുപോയ ശേഷം ദേശ് രാജിനെ വിജനമായ ഒരു സ്ഥലത്ത് ഇറക്കിവിട്ടു. ട്രക്ക് ആരാണ് തട്ടിക്കൊണ്ടുപോയതെന്നും ചരക്ക് നിലവില്‍ എവിടെയാണെന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അലഹബാദിൽ നിന്ന് ജെഹാനാബാദിലേക്ക് പോകുകയായിരുന്നു ട്രക്ക്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 10.30 മുതൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണി വരെ തന്നെ കൊള്ളക്കാര്‍ ബന്ദിയാക്കി വെച്ചിരിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പൊലീസിന് മൊഴി നല്‍കി. ഇയാള്‍ക്ക് മര്‍ദനമേറ്റതായും പരാതിയുണ്ട്. പ്രാദേശിക വിപണിയിൽ കിലോയ്ക്ക് 100 രൂപ മുതൽ 120 രൂപ വരെയാണ് ഒരു കിലോ ഉള്ളിയുടെ വില.

Readers Comment

Add a Comment