Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:10 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗായികയും അവതാരകയുമായ ജാഗി ജോണി‍ന്റെ മരണ കാരണം തലക്ക് പുറകിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവിന് കാരണം തലയിടിച്ച് വീണതോ തലയില്‍ പിടിച്ച് തള്ളിയിട്ടതോ ആകാമെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ കുറവന്‍കോണത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തായ ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്. അടുക്കളയില്‍ കമിഴ്ന്ന് കിടക്കുന്ന തരത്തിലായിരുന്നു മൃതശരീരം. പച്ചക്കറി അവശിഷ്ടങ്ങളും സമീപത്ത് ഉണ്ടായിരുന്നു.
വര്‍ഷങ്ങളായി അമ്മക്കൊപ്പമാണ് ജാഗി ജോണിന്റെ താമസം. ഭര്‍ത്താവ് കൊച്ചിയിലാണ്. ഗായികയായും അവതാരികയായും പ്രശസ്തയായ ജാഗി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു വാണിജ്യ സ്ഥാപനവും ആരംഭിച്ചിരുന്നു.

Readers Comment

Add a Comment