Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് മണ്ണന്തല നാലാഞ്ചിറ ചെഞ്ചേരി കുറുങ്കുളം ലൈൻ സി.സി.ആർ.എ 101ൽ ഗൗരീശത്തിൽ ജയന്തിയുടെ വീട്ടിൽ നിന്ന് 15 പവനും 14,000 രൂപയും മോഷണം പോയി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജയന്തിയും ഭർത്താവ് രാധാകൃഷ്ണൻനായരും ചാലയിലെ മകന്റെ വീട്ടിലാണ് രാത്രി കഴിയുന്നത്. ഇന്നലെയും ഇവർ പതിവുപോലെ വൈകുന്നേരം മകന്റെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ 8മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു.കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. രാധാകൃഷ്ണൻനായർ അറിയിച്ചതനുസരിച്ച് മണ്ണന്തല പൊലീസെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിലെ സി.സി ടി.വി കാമറകളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Readers Comment

Add a Comment