Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട് കേണിച്ചിറയിൽ ആദിവാസി യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എടലാട്ട് പണിയ കോളനിയിലെ വെളളിയുടെ മകൻ മുരുകനാണ് മരിച്ചത്. മദ്യലഹരിയിലുളള സംഘർഷത്തിനിടെ സഹോദരൻ കേശവൻ മുരുകനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേശവൻ ഒളിവിലാണ്. സംഭവത്തിൽ കേണിച്ചിറ പൊലീസ് കേസെടുത്തു.

നടവയൽ എടലാട്ട് പണിയ കോളനിയിലാണ് മുരുകൻ താമസിക്കുന്നത്. വഴക്കിനിടെ പരിക്കേറ്റ മുരുകന്റെ മൂത്ത സഹോദരൻ രാജനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയ കേശവന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Readers Comment

Add a Comment