Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Girl raped accused arrested in kottayam , i2i News Trivandrum

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചയാളെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലായത് കാഞ്ഞിരപ്പള്ളി കരിമ്പ്കയം സ്വദേശി അരുൺ സുരേഷ്.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇാള്‍ക്കെതിരെ ബലാത്സംഗത്തിന് 376ാം വകുപ്പും പോക്‌സോ വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിനു ശഷം ഒളിവിലായിരുന്നു അരുണിനു വേണ്ടി പൊലീസ് ഇന്നലെ മുതൽ തിരച്ചിലിലായിരുന്നു. നേരത്തേ മോഷണക്കേസിൽ പ്രതിചേർക്കപ്പെട്ട ആളാണ് അരുൺ.

കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ഗ്രാമത്തിലെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.സഹോദരന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയോട് ആദ്യം വെള്ളം ചോദിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.  എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി സ്കൂള്‍ വിട്ടെത്തിയ സമയത്തു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കു പോയിരുന്നു, രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ സ്കൂളിലും, മറ്റൊരാള്‍ ജോലിക്കും പോയിരുന്നു.  ഈ സമയത്തു വീട്ടിലെത്തിയ ഇയാള്‍ കുടിക്കാന്‍ വെള്ളം വേണമെന്നു ആവശ്യപ്പെട്ടു വീടിന് അകത്തു കയറി. തുടർന്ന് ബലമായി പീഡിപ്പിച്ചുവെന്നാണു പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി.

സംഭവത്തിനു ശേഷം പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ചാണു വിവരം അറിയിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പൊലീസ് കാണിച്ച ഫോട്ടോകളില്‍ നിന്നാണു പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞത്. ഇയാള്‍ പലപ്പോഴും വീടിന്റെ പരിസരത്തു കൂടി ബൈക്കില്‍ പോകുന്നതു കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയും വീട്ടുകാരും പൊലീസിനു മൊഴി നല്‍കി.

Readers Comment

Add a Comment