Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:51 am
  • 11th March, 2026
  • Broken Clouds
34.85°C34.85°C
  • Humidity: 38 %
  • Wind: 1.4 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചാവക്കാട് കടപ്പുറം വില്ലേജിൽ തൊട്ടാപ്പ് നെടിയിരുപ്പിൽ പദ്‌മനാഭന്റെ മകൻ ബിബീഷിനെ(30) കൊലപ്പെടുത്തി ശ്മശാനത്തിൽ കുഴിച്ചുമൂടിയ കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും. ബ്ലാങ്ങാട് പുതുരുത്തി തൊടുവീട്ടിൽ രാജു(32), തൊട്ടാപ്പ് പണിക്കവീട്ടിൽ റഫീഖ്(28) എന്നിവരെ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി സോഫി തോമസാണ് ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടുതലായി കഠിനതടവ് അനുഭവിക്കണം. തെളിവുനശിപ്പിച്ചതിന് മൂന്നുവർഷം വീതം കഠിനതടവും 25,000 രൂപ വീതം പിഴയും വിധിച്ചു.
പിഴയടക്കാത്തപക്ഷം ആറു മാസം കഠിനതടവ് അനുഭവിക്കണം. പിഴയടയ്ക്കുന്ന പക്ഷം അതിൽനിന്ന്‌ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട ബിബീഷിന്റെ ഭാര്യയ്ക്കും ഒരു ലക്ഷം രൂപ മൈനറായ മകളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തും നൽകണമെന്ന്‌ വിധിയിൽ പറഞ്ഞിട്ടുണ്ട്. മരിച്ച ബിബീഷ് ഒന്ന്, രണ്ട് പ്രതികളായ രാജുവിനെയും റഫീഖിനെയും മുൻപ് വെട്ടിപ്പരിക്കേല്പിച്ചിരുന്നു. ഇതിന്റെ വിരോധത്താലാണ് ബിബീഷിനെ കൊലപ്പെടുത്തിയത്. 2008 സെപ്റ്റംബർ 16-ന് രാത്രി 11-നാണ് സംഭവം. മൃതശരീരം കാറിൽക്കയറ്റി കടപ്പുറം വില്ലേജിൽ തൊട്ടാപ്പിലുള്ള, കടപ്പുറം പഞ്ചായത്തുവക പൊതുശ്മശാനത്തിൽ മറവുചെയ്തശേഷം പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസിലെ ആരോപണം. മൂന്നും നാലും പ്രതികളായ ഇഗ്നേഷ്യസ്, അമീർ എന്നിവരെ കോടതി വെറുതെ വിട്ടു.
കൊല്ലപ്പെട്ട ബിബീഷിന്റെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം ഒരു മാസത്തിനുശേഷമാണ് കണ്ടുകിട്ടിയത്. തുടർന്ന് തലയോട്ടി സൂപ്പർ ഇമ്പോസിഷൻ ടെസ്റ്റ് നടത്തിയും ഡി.എൻ.എ. ടെസ്റ്റ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകൾ നടത്തിയുമാണ് മൃതശരീരം ബിബീഷിന്റേതാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.

Readers Comment

Add a Comment