Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പള്ളി വികാരിയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വീട്ടമ്മ.ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക് താമസിക്കുന്ന വീട്ടമ്മയാണ് പരാതിക്കാരി .വീട്ടിൽ ഒറ്റയ്ക്കായിരുന്നു സമയത്ത് വൈദികൻ തന്നെ  ലൈംഗികമായി പീഡിപ്പിക്കുകയും ഇക്കാര്യം പുറത്ത് പറഞ്ഞാൽ കുടുംബത്തെയും തന്നെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ ചേവായൂർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു .പോലീസ് അന്വേഷണം ആരംഭിച്ചു .താമരശ്ശേരി രൂപത അംഗവും ചേവായൂർ  പള്ളി വികാരിയായിരുന്ന ഫാ.മനോജ് പ്ലാകൂട്ടത്തിലിനെതിരെയാണ് കേസ് .പരാതി ഉയർന്നതോടെ ഇടവക ഭരണത്തിൽ  നിന്ന് മാറ്റിയ  വൈദികനെ ഉപരിപഠനത്തിനു അയച്ചിരിക്കുകയാണ് .2017  ജൂൺ 15 നാണു പീഡനത്തിന് ഇരയായതെന്നു വീട്ടമ്മ നൽകിയ  പരാതിയിൽ പറയുന്നു .പള്ളി വികാരി ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്കാൻ വൈകിയതെന്നും  വീട്ടമ്മ പറഞ്ഞു .വൈദികന്റെ പീഡനത്തെ കുറിച്ച് ബിഷപ്പിനോടും പരാതിപ്പെട്ടിരുന്നു .എന്നാൽ അതുകൊണ്ടു ഒരു ഫലവും ഇല്ലാതെ വന്നതോടെയാണ് പോലീസിന് പരാതി നല്കാൻ തയാറായത് എന്നും വീട്ടമ്മ പറഞ്ഞു . പീഡനം,സ്ത്രീത്വത്തെ അപമാനിക്കൽ ,ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത് .

Readers Comment

Add a Comment