Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:21 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമയുടെ ആത്മഹത്യ കുറിപ്പ് സ്ഥിരീകരിച്ച് ഫൊറൻസിക് വിഭാഗം. മൊബൈൽ ഫോണിലെ കുറിപ്പ് മരിക്കുന്നതിന് മുൻപ് ഫാത്തിമ എഴുതിയതാണെന്ന് ഫൊൻസിക് വിഭാഗം,ചെന്നൈ മെട്രോ പൊളിറ്റന്‍സ് കോടതിയെ അറിയിച്ചു. മറ്റൊരു ഹർജിയിൽ, അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ഫാത്തിമയുടെ മൊബൈൽ, ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഫൊറൻസിക് പരിശോധിച്ചത്. ഇതിന്റെ ഫലമാണ് ഇന്ന് നൽകിയത്. തന്റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണെന്നെ കുറിപ്പ് മൊബൈൽ വാൾപേപ്പറായി ഫാത്തിമ വച്ചിരുന്നു. ഇതിന്റെ ആധികാരികതയാണ് ഫൊറൻസിക് പരിശോധിച്ചത്. കൂടാതെ ലാപ്ടോപ്പും ടാബ് ലെറ്റും പരിശോധിയ്ക്കുന്നുണ്ട്.

2006 മുതൽ ഐ.ഐ.ടിയിൽ നടന്ന ആത്മഹത്യകൾ, ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരുന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ യുവജന വിഭാഗം അധ്യക്ഷൻ സലീം മടവൂർ നൽകിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിച്ചു. കേസിൽ ഇതുവരെയുള്ള പുരോഗതി എന്താണെന്ന കോടതിയുടെ ചോദ്യത്തിന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധാഭിപ്രായം ലഭിച്ചിട്ടില്ലെന്നും ഇതിന് ശേഷം മാത്രമെ മറുപടി നൽകാൻ സാധിയ്ക്കൂ എന്നുമാണ് സർക്കാർ അറിയിച്ചത്.

Readers Comment

Add a Comment