Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോടഞ്ചേരിയിൽ കാട്ടുപോത്തിനെ വേട്ടയാടി മാംസമാക്കിയ സംഘത്തിലെ അഞ്ചുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കോടഞ്ചേരി നൂറാംതോട് സ്വദേശികളാണ് പിടിയിലായത്. വീടുകളിൽ സൂക്ഷിച്ച 15 കിലോയോളം കാട്ടിറച്ചിയും ഫ്രിഡ്ജുകളും വാഹനങ്ങളും പിടിച്ചെടുത്തു. വേട്ട സംഘത്തിലെ പ്രാധാനികൾ ഉൾപ്പെടെയുള്ളവരെ പിടികൂടാനുണ്ട്.
വന്യ ജീവിയെ വേട്ടയാടി മാംസമാക്കുന്നതായി രഹസ്യ വിവരത്തെ തുടർന്നാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നിർദ്ദേശ പ്രകാരം വനപാലകർ നൂറാംതോട് ഭാഗത്ത് പരിശോധന നടത്തിയത്. സംഭവത്തിൽ അഞ്ചു പേർ പിടിയിലായി. കോടഞ്ചേരി നൂറാംതോട് സ്വദേശികളായ കിഴക്കയിൽ കെ എം മാത്യു, മകൻ ജോസഫ്, വട്ടത്തറ വി എസ് അജി, തെക്കേ അങ്ങാടിയത്ത് ജോർജ്ജ് ജോസഫ്, പുത്തൂർതൊടികയിൽ പി വി രതീഷ് എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തു.
15 കിലോയോളം കാട്ടിറച്ചിയും ഇത് സൂക്ഷിച്ച ഫ്രിഡ്ജുകളും വനപാലകർ പിടിച്ചെടുത്തു. മാംസം കടത്താൻ ശ്രമിച്ച ബൈക്കും ,ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. വേട്ടസംഘത്തിലെ പ്രധാനികൾ ഉൾപ്പെടെ അഞ്ചുപേരെ പിടികിട്ടാനുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞതായും വനപാലകർ പറഞ്ഞു. പിടിയിലായവരിൽ മാത്യു മാത്രമാണ് നായാട്ടിൽ പങ്കാളിയായത്. മറ്റുള്ളവർ ഇറച്ചി വാങ്ങിക്കുകയായിരുന്നു. മാത്യു പതിവായി പടക്കം വെച്ച് പന്നിയെ പിടികൂടി വിൽപ്പന നടത്തുന്നയാളാണെന്ന് വനപാലകർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
23.58°C








