Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:09 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിക്കടുത്തുനിന്നും 25 കാരിലെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. റാഞ്ചിയിലെ അതീവ സുരക്ഷയുള്ള വിഐപി മേഖലയിൽ നിന്നാണ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയത്. റാഞ്ചി ലോ കോളേജിലെ വിദ്യാർഥിനിയാണ് 12 പേരുടെ ക്രൂര ബലാത്സംഗത്തിന് ഇരയായത്.

യുവതി കാൻകെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഗ്രാംപൂരിൽ വെച്ച് ഒരു സുഹൃത്തുമായി സംസാരിച്ചുനിൽക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ടുപേർ തോക്കുചൂണ്ടി ഭയപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇടയ്ക്ക് വച്ച് പെട്രോൾ തീർന്നതോടെ സുഹൃത്തുക്കളെ വിളിച്ച് വരുത്തി കാറിൽ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഒരു ഇഷ്ടികക്കളത്തിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
അടുത്ത ദിവസമാണ് വിദ്യാർഥിനിയെ അക്രമികൾ മോചിപ്പിച്ചത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ വസതി ഇരിക്കുന്ന വിഐപി മേഖലയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഉപയോഗിച്ച കാർ, മോട്ടോർബൈക്ക്, തോക്ക്, എട്ടു മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.

Readers Comment

Add a Comment