Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:18 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തടവുകാരുടെ പരാതിയെ തുടര്‍ന്ന് തൃശൂർ വിയ്യൂര്‍ ജില്ലാ ജയിലില്‍ ഡിജിപി ഋഷിരാജ്  സിംഗ് മിന്നല്‍ സന്ദര്‍ശനം നടത്തി.  രാവിലെ 10.30 മുതൽ 12 വരെയുള്ള സമയത്താണ് മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ജയില്‍ ഡിജിപി വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരെ നേരിൽക്കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഉദ്യോഗസ്ഥർ മർദ്ദിക്കുന്നു എന്ന് തടവുകാർ വ്യാപകമായി പരാതിപ്പെട്ടു.  ജയിൽ ഡോക്ടറുടെ പരിശോധനാ റിപ്പോർട്ട് തേടുകയും വെൽഫയർ ഓഫീസർമാരുടെ മൊഴിയെടുക്കുകയും ചെയ്തു. പരാതിയുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മൂന്ന് അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍മാരെ അപ്പോള്‍ത്തന്നെ സസ്പെന്‍ഡ് ചെയ്തു. 38 പേരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.

Readers Comment

Add a Comment