Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:21 am
  • 27th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 1.27 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയിൽ 600 പേരടങ്ങുന്ന ഐസിസ് സംഘം കീഴടങ്ങിയെന്ന വാർത്തകൾ പുറത്തുവന്നത് പിന്നാലെ സംഘത്തിലെ മലയാളിയായ യുവതിയെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കാസർകോട് സ്വദേശി അയിഷ എന്ന സോണിയ സെബാസ്റ്റ്യനെയാണ് തിരിച്ചറിഞ്ഞത്.   ഇന്ത്യയിൽ നിന്നും ഐസിസ് സംഘത്തിൽ ചേരാനായി നാടുവിട്ട 21 അംഗ സംഘത്തിൽ അയിഷയുണ്ടായിരുന്നു.2016ലാണ് ഇവർ രാജ്യം വിടുന്നത്.

അതേസമയം, കീഴടങ്ങിയവരിൽ പത്ത് മലയാളികളുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ നിന്ന് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. തൃക്കരിപ്പൂർ സ്വദേശി റാഷിദിന്റെ ഭാര്യയാണ് സോണി സെബാസ്റ്റ്യൻ എന്ന ആയിഷ . റാഷിദാണ്‌ കേരളത്തിൽ നിന്ന് ഐസിസിലേക്ക് ആളുകളെചേർത്തത്. അയിഷയെ വിവാഹം ചെയ്തശേഷം കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്‌കൂളിൽ അദ്ധ്യാപകനായി എത്തിയ റാഷിദ് സഹപ്രവർത്തകയായ യാസ്മിൻ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കുകയും ചെയ്തു. 
2016 മെയ് 31നാണ് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്ക് വിമാനം കയറിയത്.കഴിഞ്ഞ ജൂണിൽ യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ റാഷിദ് കൊല്ലപ്പെട്ടതായി നാട്ടിലുള്ളവർക്ക് സന്ദേശം ലഭിച്ചിരുന്നു. അതേസമയം, രാജ്യം വിടുമ്പോൾ അയിഷ മൂന്ന് മാസം ഗർഭിണിയായിരുന്നു. പിന്നീട് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായി വിവരം ലഭിച്ചിരുന്നു.

Readers Comment

Add a Comment