Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട്ടിൽ  സദാചാര ഗുണ്ടായിസം. ബത്തേരി സ്വദേശിയായ യുവാവിനെയാണ് സദാചാരപൊലീസുകാർ ക്രൂരമായി മർദ്ദിച്ചത്. സ്ത്രീകൾ ഉൾപ്പടെ പത്ത് പേർ ചേർന്ന് നഗ്നനാക്കി  മർദ്ദിച്ചുവെന്നാണ് പരാതി. യുവാവിന്റെ ഇടത് കൈ ആൾക്കൂട്ടം തല്ലിയൊടിച്ചു.സുൽത്താൻ ബത്തേരി വാകേരി നിരപ്പേൽ സ്വദേശിയായ യുവാവിനെയാണ് നഗ്നനാക്കി പത്തംഗ സംഘം മർദിച്ചത്. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാൾ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തതായി മീനങ്ങാടി പൊലീസ് പറഞ്ഞു.

ക്രൂരമായ മർദനമാണ് തന്റെ ഭർത്താവിനെതിരെ ഒരു സംഘം ആളുകൾ നടത്തിയതെന്ന് മർദ്ദനമേറ്റ യുവാവിന്റെ ഭാര്യയും പറഞ്ഞു. യുവാവിനെതിരെ നടന്നത് സദാചാര ഗുണ്ടാ ആക്രമണം തന്നെയെന്നാണ് പ്രദേശവാസികൾ പറയുന്നത്. തങ്ങൾക്ക് വർഷങ്ങളായി അറിയാവുന്ന ഒരു ചെറുപ്പക്കാരനാണ് ഇയാളെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ജില്ലാ പൊലീസിന്  പരാതി നൽകുമെന്ന് യുവാവിന്റെ ഭാര്യ അറിയിച്ചു.

Readers Comment

Add a Comment