Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: ഉണക്കിയ കടല്‍ക്കുതിര കുഞ്ഞുങ്ങളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. വിദേശികള്‍ക്കടക്കം വില്പനയ്ക്കായി എത്തിച്ചതെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഫൈയിംഗ് സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്.49 ഉണക്കിയ കടല്‍ക്കുതിര കുഞ്ഞുങ്ങളുമായി തമിഴ്‌നാട് തേനി കാളിയമ്മന്‍ സ്ട്രീറ്റില്‍ തവമുദൈയനെന്ന വ്യക്തിയാണ് കട്ടപ്പന ഫോറ്സ്റ്റ് ഫൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും കുമളിയില്‍ എത്തിച്ച് വിദേശികള്‍ക്ക് അടക്കം കടല്‍ക്കുതിര വില്‍ക്കുന്നതിനാണ് തേനി സ്വദേശി ആമയാറിലെത്തുന്നതും പിടിയിലാകുന്നതും.
ഉഷ്ണമേഖല കടലുകളില്‍ മാത്രം കാണപ്പെടുന്ന കടല്‍ക്കുതിരകള്‍ വംശനാശഭീഷണി നേരിടുന്നവയാണ്. 35 സെന്റി മീറ്റര്‍ വലുപ്പമുള്ള കടല്‍കുതിരകളുടെ ആണ്‍ വര്‍ഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇവ മരുന്നുകള്‍ക്കും ലഹരി പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നിതിനും ഉപയോഗിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തവമുദൈയനെ സഹായിച്ചവരെ വനംവകുപ്പും പൊലീസും അന്വേഷിച്ചുവരികയാണ്.
23.58°C








