Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബീഹാറിലെ മുത്തൂറ്റ് ശാഖയിൽ വൻ കവർച്ച. ഹാജിപൂർ ശാഖയിൽ അതിക്രമിച്ച കടന്ന സംഘം 55 കിലോഗ്രം സ്വർണം കൊള്ളയടിച്ചു. ആറംഗ സംഘമാണ് കൊള്ളയടിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്പി എംകെ ചൗധരി പറഞ്ഞു.

തോക്ക് ഉപയോഗിച്ച് ജീവനക്കാരെ ഭീഷണി പെടുത്തിയതിനു ശേഷമായിരുന്നു കവർച്ച.സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
മുഖമൂടി ധരിച്ചെത്തിയ അജ്ഞാത സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. ബീഹാറിലെ ഹാജിപൂരിലെ മുത്തൂറ്റ് ഫിനാൻസ് കോ ബ്രാഞ്ചിലാണ് തോക്കുമായി അക്രമികൾ എത്തിയത്. ബാങ്കിനുള്ളിൽ പ്രവേശിച്ച സംഘം മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവരുകയായിരുന്നു.

Readers Comment

Add a Comment