Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ ഇര അന്നമ്മടീച്ചറെ കൊല്ലാൻ പ്രതി ജോളി വാങ്ങിയ ഡോഗ്കിൽ എന്ന മാരകവിഷത്തിന്റെ പ്രസ്ക്രിപ്ഷൻ പൊലീസ് കണ്ടെത്തി. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിലെ പഴയ രജിസ്ട്രറിൽ നിന്നാണ് പൊലീസ് പ്രിസ്ക്രിപ്ഷൻ കണ്ടെത്തിയത്.
അസുഖം ബാധിച്ച പട്ടിയെ കൊല്ലാനെന്ന പേരിലാണ് ജോളി ഡോഗ്കിൽ മൃഗഡോക്ടറെ കണ്ട് പ്രിസ്ക്രിപ്ഷൻ എഴുതി ചിന്താവളപ്പിനടുത്തുള്ള വളർത്തുമൃഗങ്ങളുടെ മരുന്നുകൾ വിൽക്കുന്ന കടയിൽ നിന്നും വാങ്ങിയത്. ചിന്താവളപ്പിനടുത്തുള്ള കടയിൽ ജോളിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. 2002 കാലഘട്ടത്തിൽ ഈ മരുന്ന് വിറ്റിരുന്നതായും പിന്നീട് സർക്കാർ മരുന്ന് നിരോധിച്ചതായും കടയുടമ മൊഴി നൽകി. ഡോഗ്കിൽ ആട്ടിൻസൂപ്പിൽ കലക്കി കൊടുത്താണ് അന്നമ്മയെ കൊന്നതെന്ന് ജോളി പൊലീസിനോട് പറഞ്ഞു.
27.82°C








