Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:51 am
  • 11th March, 2026
  • Broken Clouds
34.85°C34.85°C
  • Humidity: 38 %
  • Wind: 1.4 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രണയം നടിച്ച് യുവതിയെ കൊണ്ടുപോയി കാറിൽ ബലാത്സംഗം ചെയ്ത കേസിൽ യുവാക്കൾക്ക് പത്തുവർഷം കഠിനതടവ് വിധിച്ചു. തളിക്കുളം തമ്പാൻ കടവിൽ തൈവളപ്പിൽ ബിനേഷ് (ബിനു-35), സുഹൃത്ത് വാടാനപ്പള്ളി ഫാറൂഖ് നഗർ ഒല്ലേക്കാട്ടിൽ അനുദർശ് (അനൂപ്-32) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരുവർക്കും 50,000 രൂപ വീതം പിഴ ചുമത്തി. പിഴത്തുക നഷ്ടപരിഹാരമായി ഇരയ്ക്ക് നൽകണം.
2011 ജൂലായ്‌ 27-നാണ് കേസിന് കാരണമായ സംഭവം. ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനായിരുന്ന യുവതിയെ രക്തം ദാനം ചെയ്യാൻ വന്നപ്പോഴാണ് ഒന്നാം പ്രതി ബിനേഷ് പരിചയപ്പെടുന്നത്. ഇയാൾ ഫോണിലൂടെ ബന്ധം തുടരുകയും പ്രണയം നടിച്ച് വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. പിന്നീട് ഒരു ദിവസം അനുദർശ് ഓടിച്ച കാറിൽ യുവതിയുമായി പോയ ബിനേഷ് ആര്യംപാടഞ്ഞെ ആളൊഴിഞ്ഞ സ്ഥലത്ത് റോഡിനരികിൽ കാർ നിർത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. അതിനുശേഷം അനുദർശിനോട് യുവതിയെ കാറിൽ യുവതിയുടെ വീടിനടുത്ത് ഇറക്കിവിടാൻ പറഞ്ഞ് ബിനേഷ് സ്ഥലം വിട്ടു.
അനുദർശ് യുവതിയെയും കൂട്ടി പോകുമ്പോൾ ഫോൺചെയ്ത് പ്രതികളുടെ സുഹൃത്തായ മറ്റൊരാളോട് വരാൻ പറയുകയും തുടർന്ന് അയാൾ കാർ ഓടിക്കുകയും ചെയ്തു. കാർ ഓടിക്കൊണ്ടിരിക്കേ അനുദർശ് പിൻസീറ്റിലിരുന്നിരുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി. അവശയായ യുവതി വീട്ടിൽ പോകാതെ ആളൊഴിഞ്ഞ സ്ഥലത്ത് രാത്രി കഴിച്ചുകൂട്ടി. യുവതിയുടെ മൊബൈലിലെ സിം പ്രതികൾ എടുത്തുമാറ്റിയിരുന്നു. മകൾ രാത്രി എത്താത്തതിനെത്തുടർന്ന് യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകി. പിറ്റേന്ന് പുലർച്ചെ യുവതിയെ പ്രതികൾ തൃശൂർ റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ടു. തുടർന്ന് യുവതി വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബലാത്സംഗത്തെ തുടർന്ന് യുവതിക്ക് പരിക്കേറ്റതായി തൃശൂർ മെഡിക്കൽ കോളേജ് ഡോക്ടർ കണ്ടെത്തി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്‌ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകൾ ഹാജരാക്കി. ബിനേഷും അനുദർശും ഒത്തുചേർന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന യുവതിയുടെ മൊഴിയും തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ സീനയുടെ മൊഴിയും നിർണായകമായി. പ്രോസിക്യൂഷനു വേണ്ടി കെ.ബി. സുനിൽകുമാർ, കെ.ആർ. രജിത് കുമാർ എന്നിവർ ഹാജരായി

Readers Comment

Add a Comment