Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വാളയാര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ 13 വയസ്സും 9 വയസ്സുമുള്ള പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണത്തിലോ പ്രോസിക്യൂഷന്‍ ഘട്ടത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. റിട്ട ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനുമായ പി.കെ. ഹനീഫയെ അന്വേഷണ കമ്മീഷനായി നിയമിക്കും.
അന്വേഷണത്തിലോ പ്രോസിക്യൂഷനിലോ ഇവ രണ്ടിലുമോ ഏതെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ക്കെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയെന്നത് കമ്മീഷന്‍റെ പരിഗണനാ വിഷയമാണ്. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചുള്ള ശുപാര്‍ശകളും കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടും.
27.82°C








