Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലെ നീണ്ട ക്യൂവും സുരക്ഷാ പരിശോധനയും ഒഴിവാക്കാന്‍ പൈലറ്റ് വേഷം കെട്ടിവന്ന ഡല്‍ഹി സ്വദേശി രാജന്‍ മഹബാനിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കൊല്‍ക്കത്തയിലേക്ക് പോകുന്നതിനായി എയര്‍ ഏഷ്യ വിമാനത്തിലാണ് രാജന് പോകേണ്ടിയിരുന്നത്.നീണ്ട തിരക്ക് ഒഴിവാക്കുന്നതിന് പൈലറ്റിന്റെ വേഷം കെട്ടിയെത്തുകയായിരുന്നു. ലുഫ്താന്‍സ എയര്‍ലൈന്‍സ് പൈലറ്റ് എന്ന് കാണിച്ച് ഇയാള്‍ അകത്ത് കയറുകയും ലുഫ്താന്‍സ എയര്‍ലൈന്‍സ് ക്യാപ്റ്റന്റെ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കുകയും അത് കാണിച്ചാണ് എയര്‍പോര്‍ട്ടിന്റെ അകത്ത് കയറുകയും ചെയ്തതെന്ന് സിഐഎസ്എഫ് ഒഫിഷ്യല്‍സ് വ്യകതമാക്കി.

ഇയാളെ പിന്നീട് ഡല്‍ഹി പോലീസിന് കൈമാറുകയും ചെയ്തു. ഇയാള്‍ ഇത്തരത്തില്‍ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി ബാങ്കോക്കില്‍ ഏവിയേഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബില്‍ ഇടുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൈലറ്റ് വേഷത്തിന് പുറമെ സൈനീക വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ടിക്ടോക്കില്‍ വീഡിയോ ഇടുന്നതിനാണ് ഇത്തരത്തില്‍ വേഷം കെട്ടിയതെന്ന് അയാള്‍ സമ്മതിച്ചു. ജര്‍മ്മന്‍ എയര്‍ലൈന്‍സിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിആര്‍പിഎഫ് നടപടിയുണ്ടായത്.

Readers Comment

Add a Comment