Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിവാദ ആള്‍ ദൈവം നിത്യാനന്ദക്കെതിരെ പരാതിയുമായി ദമ്പതിമാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍. തങ്ങളുടെ രണ്ട് പെണ്‍മക്കളെ നിത്യാനന്ദയുടെ ആശ്രമത്തില്‍ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവരെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
ജനാര്‍ദ്ദന ശര്‍മ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയുമാണ് നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിൽ പാർപ്പിച്ചിരിക്കുന്ന 21ഉം 18ഉം വയസുള്ള പെൺമക്കളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചത്. 2013ല്‍ ഇവര്‍ തങ്ങളുടെ ഏഴുമുതല്‍ 15 വയസുവരെയുള്ള നാല് പെണ്‍കുട്ടികളെ നിത്യാനന്ദയുടെ ബെംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടികളെ അവരുടെ അഭിപ്രായം ചോദിക്കാതെ നിത്യാനന്ദ ധ്യാനപീഠത്തിന്റെ അഹമ്മദാബാദിലെ ശാഖയായ യോഗിനി സര്‍വജ്ഞപീഠം എന്ന സ്ഥാപനത്തിലേക്ക് മാറ്റി. ഇതറിഞ്ഞ് മക്കളെ കാണാനായി അവിടെ എത്തിയെങ്കിലും കാണാന്‍ അനുവദിച്ചില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
ലോപമുദ്ര ജനാർദ്ദന ശർമ(21), നന്ദിത(18) എന്നിവരെയാണ് അന്യായമായി തടവിൽ വെച്ചിരിക്കുന്നത്. കുട്ടികളെ ഉറങ്ങാൻ പോലും അനുവദിക്കുന്നില്ലെന്നും പിതാവ് ജനാർദ്ദന ശർമ പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മക്കളെ വിട്ടുകിട്ടണമെന്നും അധികൃതർക്കെതിരെ നടപടിയുണ്ടാകണമെന്നും ദമ്പതിമാർ കോടതിയിൽ ആവശ്യപ്പെട്ടു.
27.82°C








