Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പഞ്ചാബില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചുവെന്ന് പരാതി. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലാണ് സംഭവം. ഗുരുതര പരിക്കിനെ തുടര്‍ന്ന് പി.ജി.ഐ.ഇ.ആറില്‍ പ്രവേശിപ്പിച്ച 37 കാരനായ യുവാവിന്‍റെ രണ്ടു കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ....
 ഒക്ടോബര്‍ 21ന് പഞ്ചാബിലെ ചങ്കിവാല ഗ്രാമവാസിയായ റിങ്കു എന്നയാളും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പക്ഷെ ഗ്രാമീണരുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം താത്ക്കാലികമായി പരിഹരിച്ചു.
എന്നാല്‍ റിങ്കു ഇയാളെ വീണ്ടും ചര്‍ച്ചക്കെന്നു പറഞ്ഞു ഇന്നലെ തന്‍റെ വീട്ടിലേക്ക് വിളിച്ചു. എന്നാല്‍ സംസാരത്തിനിടെ വീണ്ടും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് റിങ്കു ഉള്‍പ്പെടെ നാലു പേര്‍ ചേര്‍ന്ന് യുവാവിനെ തൂണില്‍ കെട്ടിയിട്ട് നിഷ്കരുണം മര്‍ദ്ദിച്ചു.
യുവാവ് വെള്ളം ചോദിച്ചപ്പോള്‍ നിര്‍ബന്ധിച്ചു മൂത്രം കുടിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍‌ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തതായി സംഗ്രൂർ ,സീനിയര്‍ പൊലീസ് സൂപ്രണ്ട് സന്ദീപ് ഗാര്‍ഗ് പറഞ്ഞു. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരം എഫ്.ഐ.ആര്‍ റെജിസ്റ്റര്‍ ചെയ്തതായും, പോലീസ് പറഞ്ഞു. സംഭവത്തിൽ സംസ്ഥാന പട്ടികജാതി കമ്മീഷനും സംഗ്രൂർ സീനിയർ പോലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Readers Comment

Add a Comment