Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മദ്രാസ് ഐഐടി യിലെ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനോട്  ക്യാമ്പസ് വിട്ടു പോകരുതെന്ന് പൊലീസ് നിർദേശം. മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വകുപ്പിലെ അധ്യാപകനായ സുദർശൻ പത്മനാഭന്റെ മാനസിക പീഡനം താങ്ങാൻ കഴിയാതെയാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫിൽ നിന്ന് അന്വേഷണ സംഘം വിശദ മൊഴിയെടുത്തു. മകളുടെ മരണത്തിൽ വേണ്ടത്ര തെളിവു കൈമാറാമെന്ന് അബ്ദുൾ ലത്തീഫ് അന്വേഷണ സംഘത്തോട് പറഞ്ഞു.ഫാത്തിമയുടെ പിതാവ് പിന്നീട് ചെന്നൈ പൊലീസ് കമ്മിഷണറേയും കണ്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോകനാഥ് ബെഹ്‌റയും കമ്മിഷണറെ വിളിച്ചിരുന്നതായി ഫാത്തിമയുടെ പിതാവ് പറഞ്ഞു. കേസിൽ നിർണായകമെന്ന് കരുതുന്ന ഫാത്തിമയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിനെ നവംബർ 9നാണ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. ഇന്റേണൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതാണ് മരണ കാരണം എന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഫാത്തിമ മരിക്കുന്നതിനു മുൻപ് എഴുതിയ ആത്മഹത്യാ കുറിപ്പ് എഫ്‌ഐആറിൽ ചേർത്തിട്ടില്ല.

Readers Comment

Add a Comment