Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:10 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ നിയോഗിച്ച മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിന് ഓരോ ഹിയറിങ്ങിനും നൽകേണ്ടത് 20 ലക്ഷം രൂപ. പ്രതിഫലം നിശ്ചയിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി. നേരത്തെ ഇതേ കേസിൽ ഹാജരായ രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്.

പെരിയയിലെ ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ആണ് മുതിർന്ന അഭിഭാഷകർ സർക്കാരിനുവേണ്ടി ഹാജരാകുന്നത്. നേരത്തെ രഞ്ജിത്ത് കുമാറിന് കേസിൽ വാദിക്കാൻ 25 ലക്ഷം രൂപ നൽകിയിരുന്നു. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും സർക്കാറിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകനായ മനീന്ദർ സിംഗ് ആയിരുന്നു.
മനീന്ദർ സിംഗിനെ പ്രതിഫലം നിശ്ചയിച്ച് ധനവകുപ്പ് കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്തിറക്കിയത്. 20 ലക്ഷം രൂപയാണ് ഓരോ ഹിയറിങ്ങിനും മനീന്ദർ സിംഗിന് നൽകുക. അദ്ദേഹത്തോടൊപ്പമുള്ള ജൂനിയർ അഭിഭാഷകൻ പ്രഭാസ് ബജാജിന് ഒരു ലക്ഷം രൂപ നൽകാനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. സി.പി.എം പ്രവർത്തകർ പ്രതികളായ കൊലപാതക കേസിലെ സി.ബി.ഐ അന്വേഷണ വിധിയെ എതിർക്കാൻ ഉയർന്ന പ്രതിഫലം നൽകി മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കുന്നത് വിവാദമായിരിക്കുകയാണ്.

Readers Comment

Add a Comment