Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചെങ്ങന്നൂരിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരാണ് വിശാഖപട്ടണത്ത് പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണവും ഇവരുടെ പക്കൽ നിന്നു കണ്ടെത്തി. പിടിയിലായവരെ കേരളത്തിലെത്തിക്കാൻ പൊലീസ് സംഘം വിമാനമാർഗം പുറപ്പെടും.

തനിച്ച് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളായ കെ പി ചെറിയാൻ, ഭാര്യ ലില്ലി എന്നിവരെ ചൊവ്വാഴ്ചയാണ് വീട്ടിൽ കൊലചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടത്. സമീപത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ബംഗ്ലാദേശ് സ്വദേശികളെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് റെയിൽവേ പൊലീസിൽ ചെങ്ങന്നൂർ പൊലീസ് വിവരം അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇതനുസരിച്ചു ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാത്രിയോടെ കോറമണ്ഡൽ എക്സ്പ്രസ്സിൽ നിന്നും ആർപിഫ് ആണ് ഇവരെ പിടികൂടിയത്. കേരളത്തിൽ നിന്നുള്ള പൊലീസ് സംഘവും അവിടെ എത്തിയിട്ടുണ്ട്. ഉടൻ തന്നെ പ്രതികളെ ചെങ്ങന്നൂർ പൊലീസിന് കൈമാറും. തുടർന്ന് ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും.

Readers Comment

Add a Comment