Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളില്‍ 'പ്രാങ്ക്' വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരുണ്ട്. അതില്‍ പലതും തമാശയിലൂന്നിയുള്ളവ ആയിരിക്കും. ‘പ്രാങ്കി’ന് ഇരയാകുന്നവര്‍ക്കും രസിക്കുന്നവ. എന്നാല്‍ ചിലര്‍ നാട്ടുകാരെ ഭയപ്പെടുത്തി ‘പ്രാങ്ക്’ വീഡിയോകള്‍ ചിത്രീകരിക്കാറുണ്ട്.

റോഡിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ലിഫ്റ്റിലുമൊക്കെ പ്രേതവേഷമണിഞ്ഞും മറ്റും ആളുകളെ ഭയപ്പെടുത്തി ചിത്രീകരിക്കുന്ന വീഡിയോകള്‍ വന്‍തോതില്‍ വിമര്‍ശനത്തിന് ഇരയാകാറുമുണ്ട്. എന്നാല്‍ യൂട്യൂബില്‍ ഇത്തരം വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരാണുള്ളത്. ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുമ്പോള്‍ ‘പ്രാങ്കി’ന് ഇരയാകുന്നവര്‍ ചിലപ്പോള്‍ ഭയന്ന് അപകടങ്ങളില്‍പെടാറുണ്ട്. ഇതുപോലെ പ്രാങ്ക് വീഡിയോ ചിത്രീകരിക്കാന്‍ പ്രേതവേഷമണിഞ്ഞ് തെരുവിലിറങ്ങിയ ഏഴു വിദ്യാര്‍ഥികളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് പുതിയ വാര്‍ത്ത. ഷാന്‍ നല്ലിക്(22), നിവേദ്(20), സജീല്‍ മുഹമ്മദ്(21), മുഹമ്മദ് അയൂബ്(20), സയ്ദ് നബീല്‍(20), യൂസഫ് അഹമ്മദ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Readers Comment

Add a Comment